എൻഎഫ്പിഇ വാഹനജാഥ ഇന്ന് ജില്ലയിൽ
മലപ്പുറം എൻഎഫ്പിഇ അഖിലേന്ത്യാ പ്രക്ഷോഭങ്ങളുടെ ഭാഗമായി 19ന് കാസർകോടുനിന്നാരംഭിച്ച സംസ്ഥാന വാഹന പ്രചാരണ ജാഥ വ്യാഴാഴ്ച ജില്ലയിൽ പര്യടനം നടത്തും. സംസ്ഥാന കൺവീനർ പി കെ മുരളീധരൻ നയിക്കുന്ന ജാഥക്ക് പകൽ മൂന്നിന് തിരൂർ, വൈകിട്ട് അഞ്ചിന് മഞ്ചേരി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. തപാൽ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക, ഒഴിവുള്ള മുഴുവൻ തസ്തികകളിലും നിയമനം നടത്തുക, എൻഎഫ്പിഇ അംഗീകാരം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജാഥയ്‌ക്ക് ബുധനാഴ്‌ച കാസർകോട് ജില്ലയിൽ ഒരിടത്തും കണ്ണൂർ ജില്ലയിൽ നാലുകേന്ദ്രങ്ങളിലും സ്വീകരണം നൽകി. Read on deshabhimani.com