കേളി കലാ സാംസ്കാരിക കുടുംബസംഗമം
നിലമ്പൂർ റിയാദിലെ കേളി കലാ സാംസ്കാരിക വേദി മുൻ അംഗങ്ങളുടെ പ്രഥമ സംസ്ഥാനതല കുടുംബസംഗമം അകമ്പാടത്ത് മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്തു. കേരളത്തിലെ പ്രവാസികൾ നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്ന് മന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഗോപിനാഥൻ വേങ്ങര അധ്യക്ഷനായി. പി വി അൻവർ എംഎൽഎ മുഖ്യാതിഥിയായി. നാടക ചലച്ചിത്ര നടി നിലമ്പൂർ ആയിഷ, സിപിഐ എം ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, വണ്ടൂർ ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ്, നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം സി സഹിൽ, കെ പി എം സാദിഖ്, റഷീദ് മേലേതിൽ, കെ മോഹനൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com