ഡിവൈഎഫ്ഐ പ്രതിഷേധ ട്രെയിൻ സന്ദേശയാത്ര ഇന്ന്



മലപ്പുറം  പ്രധാന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് തേർഡ് എ സി ആക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ തിങ്കളാഴ്ച ഡിവൈഎഫ്ഐ പ്രതിഷേധിക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  "പ്രതിഷേധ ട്രെയിൻ സന്ദേശയാത്ര" നടത്തും.  കണ്ണൂർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, നിലമ്പൂർ പാലക്കാട് എക്സ്പ്രസ്, ഷോർണൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ പ്രതിഷേധ ട്രെയിൻ സന്ദേശയാത്ര സംഘടിപ്പിക്കും. Read on deshabhimani.com

Related News