അനധികൃത മത്സ്യബന്ധനം: ബോട്ട് പിടികൂടി
താനൂർ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി പിഴ ഈടാക്കി. നൂർജഹാൻ - രണ്ട് എന്ന ബോട്ടാണ് പൊന്നാനി ഫിഷറീസ് അസി. ഡയറക്ടറുടെ നേതൃത്വത്തിൽ പിടികൂടിയത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇതിലുണ്ടായിരുന്ന മത്സ്യം പൊന്നാനി ഹാർബറിൽ ലേലംചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടി. നിയമംലംഘിച്ചതിന് 2.5 ലക്ഷം രൂപയും ഈടാക്കും. പരിശോധന ശക്തമാക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ അറിയിച്ചു. Read on deshabhimani.com