ചങ്ങാടം തകർന്ന് ഒഴുക്കിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരൂർ ചങ്ങാടം തകർന്ന് തിരൂർ –-പൊന്നാനി പുഴയിൽ ഒഴുക്കിൽപ്പെട്ടവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കര നായർതോട് പാലംപണിക്ക് എത്തിയ തൊഴിലാളികൾ സഞ്ചരിച്ച ചങ്ങാടമാണ് ഞായർ രാത്രി എട്ടോടെ നായർതോട് പാലത്തിനുസമീപം തകർന്നത്. തൊഴിലാളികളായ നാലുപേരും ജോലികഴിഞ്ഞ് ഇക്കരക്ക് വരികയായിരുന്നു. പ്രഭുൽ, രജുദീൻ എന്നിവർ പാലത്തിന്റെ തൂണിൽപ്പിടിച്ച് രക്ഷപ്പെട്ടു. അരുണും അഷ്‌റഫും ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് കരക്ക് കയറിയവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളായ പടിഞ്ഞാറെക്കര സ്വദേശികളായ എ പി ഇസ്ഹാഖ്, സി പി അഷറഫ്, പി ജി പ്രശാന്ത് എന്നിവർ ഫൈബർ വള്ളത്തിലെത്തിയാണ് ഇരുവരെയും രക്ഷിച്ചത്. Read on deshabhimani.com