മഴ ശക്തം

കനത്ത മഴയിൽ ചെറുകാവ് കുറിയേടത്ത് വീടിന് മുകളിലേക്ക് ചുറ്റുമതിൽ വീണപ്പോൾ


മലപ്പുറം ജില്ലയിൽ മഴ ശക്തം. കടലുണ്ടി, ചാലിയാർ, ഭാരതപ്പുഴ എന്നിവിടങ്ങളിലെ നീരൊഴുക്ക് വർധിച്ചു. മലയോര, തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവുമുണ്ടായി. വേട്ടേക്കോട് ഒടുവങ്ങാട്ട് മണ്ണിടിച്ചിൽ മഞ്ചേരി വേട്ടേക്കോട്- ഒടുവങ്ങാട് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകിട്ട് നാലിനാണ് സംഭവം. സുരക്ഷാ ഭീഷണിയെത്തുടർന്ന് റോഡിന് താഴ്ഭാഗത്തെ എട്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. ഒടുവങ്ങാട് ആനപ്പാൻ ശ്രീധരൻ, സുഭ്രൻ,  പ്രസാദ്,  ഷിബു, പാലാട്ടിൽ ബാലൻ,  രജീഷ്, പുളിയാടൻകുണ്ടിൽ ഓമന, കരിമുടിക്കൽ റുഖിയ എന്നിവരുടെ കുടുംബങ്ങളാണ്  ബന്ധുവീടുകളിലേക്ക് മാറിയത്. വീടിനുമുകളിലേക്ക്  
ചുറ്റുമതിൽ 
വീണു കൊണ്ടോട്ടി കനത്ത മഴയിൽ വീടിനുമുകളിലേക്ക് ചുറ്റുമതിൽ തകർന്നുവീണു. ചെറുകാവ് പഞ്ചായത്തിലെ കുറിയേടത്ത്‌ പത്ത് മീറ്റർ ഉയരമുള്ള മതിലാണ്‌ കുറിയോടം കാനപ്പ ഹസീന, സിറാജ് എന്നിവരുടെ വീടിനുമുകളിലേക്ക്  വീണത്. വീടിന് ഭാഗികമായി കേടുപാട്‌ പറ്റി.  മൂന്നുലക്ഷം  രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. Read on deshabhimani.com

Related News