വിവാഹദിവസം ഭാര്യയുടെ പണവും ആഭരണങ്ങളുമായി മുങ്ങിയ വരൻ പിടിയിൽ
എടക്കര വിവാഹദിവസം ഭാര്യയുടെ പണവും ആഭരണങ്ങളുമായി മുങ്ങിയ വരൻ 19 വർഷത്തിനുശേഷം പിടിയിൽ. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പൻ മുഹമ്മദ് ജലാലിനെ (45)യാണ് എടക്കര പൊലീസ് അറസ്റ്റുചെയ്‌തത്. ആൾമാറാട്ടം നടത്തിയാണ് മുഹമ്മദ് ജലാൽ എടക്കര പായിംപാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹദിവസം രാത്രിയിൽതന്നെ ഭാര്യയുടെ ആഭരണങ്ങളും പണവുമായി മുങ്ങി ഒളിവിൽകഴിയുകയായിരുന്നു. എടക്കര സിഐ മഞ്ജിത് ലാൽ, എസ്‌സിപിഒ സി എ മുജീബ്, സിപിഒ സാബിർ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Read on deshabhimani.com