കോട്ടൂളി തണ്ണീർത്തടത്തിലെ 
കണ്ടലുകൾ വീണ്ടും വെട്ടിനശിപ്പിച്ചു

കണ്ടൽവനങ്ങൾ വെട്ടിനശിപ്പിച്ച നിലയിൽ


  കോഴിക്കോട് കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ സരോവരത്തിനടുത്തെ വാഴത്തിരുത്തിയിൽ ഒരേക്കറോളം ഭൂമിയിലെ കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചു. മർകസ് സ്‌കൂളിന് കിഴക്കുഭാഗത്ത്‌ ആളുകൾക്ക് ചെന്നെത്താൻ ബുദ്ധിമുട്ടുള്ള ചെളിനിറഞ്ഞ സ്ഥലത്തുള്ള കണ്ടലാണ്‌ നശിപ്പിച്ചത്. ഞായറാഴ്ച അതിഥിത്തൊഴിലാളുമായെത്തി കൊടുവാൾ  ഉപയോഗിച്ചാണ്‌ കണ്ടൽ വെട്ടിയത്. ശബ്ദം കേട്ട്  നാട്ടുകാർ അറിയാതിരിക്കാൻ മെഷീൻ ഉപയോഗിച്ചില്ല. തിങ്കളാഴ്ച രാവിലെ ചെറിയ ശബ്ദം കേട്ട് സരോവരം തണ്ണീർത്തട സംരക്ഷണസമിതി അംഗങ്ങളും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും എത്തിയപ്പോഴാണ്‌ കണ്ടൽ വനങ്ങൾ വെട്ടിയതായി കണ്ടെത്തിയത്. ഇവർ തടഞ്ഞതോടെ അതിഥിത്തൊഴിലാളികൾ പണി നിർത്തി. അപ്പോഴേക്കും നൂറുകണക്കിന് കണ്ടലുകൾ വെട്ടിനശിപ്പിച്ചിരുന്നു. കലിക്കറ്റ് ട്രേഡ് സെന്റർ  ഉടമസ്ഥരുടെ ബിനാമികളാണ് ഏക്കറുകണക്കിന് ഭൂമി ഇവിടെ വാങ്ങിക്കൂട്ടിയതെന്ന് സമരസമിതി പ്രവർത്തകർ  ആരോപിച്ചു. നഗരഹൃദയത്തിലുള്ള കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭൂമി,  സ്വകാര്യവ്യക്തികളുടെ പേരിൽ മുഴുവൻ പണവും നൽകി വാങ്ങിയശേഷം രജിസ്‌റ്റർ ചെയ്യാതെയാണ് കണ്ടലുകൾ വെട്ടുന്നത്. സമരസമിതി ചെയർമാൻ കൗൺസിലർ എം എൻ പ്രവീൺ, കൺവീനർ ഐ കെ ബിജു, ത്രിബുദാസ് എന്നിവർ വനംവകുപ്പിന് പരാതി നൽകി.   Read on deshabhimani.com

Related News