കല്ലിലുണ്ട്‌ 
ഇറാനിയൻ ടച്ച്‌

ഇരിങ്ങൽ സർഗാലയ അന്താരാഷ്‌ട്ര 
കരകൗശല മേളയിലെ സ്റ്റാളിൽ 
ഫാതെമ അലിഫും ഭർത്താവ്‌ മൊഹമ്മദും


പയ്യോളി വെള്ളിയിലും പിച്ചളയിലും തിളങ്ങുന്ന ആഭരണങ്ങൾക്ക്‌ ഇറാനിയൻ ടച്ച്‌ ആയാലോ. അല്ലെങ്കിൽ ലോക്കറ്റിൽ ഒരു പേർഷ്യൻ കവിത കൊത്തിവയ്‌ക്കാം. ഇറാന്റെ വൈവിധ്യങ്ങളെ ആഭരണങ്ങളിൽ ഇഴചേർത്തുപിന്നിയ മികവുമായാണ്‌ ഫാതെമ അലിഫ്‌ കേരളത്തിലെത്തിയത്‌. സർഗാലയ അന്താരാഷ്‌ട്ര കരകൗശല മേള ഉദ്‌ഘാടന വേദിയിൽ യുവ ആർട്ടിസാനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ഈ സംരംഭക സ്റ്റാളിൽ അവതരിപ്പിക്കുന്നത്‌ ആഭരണ നിർമാണകലയിലെ പേർഷ്യൻ ടച്ചാണ്‌. വടക്കൻ ഇറാനിലെ ഗിലാൻ മേഖലയുടെ സാംസ്‌കാരിക കലാപാരമ്പര്യമാണ്‌ ഫാതെമയുടെ ആഭരണങ്ങളിൽ പ്രധാനം. തനിമ ചോരാതെ പുത്തൻ ഫാഷനിലാണ്‌ മാലയും മോതിരവും കമ്മലുമെല്ലാം ഒരുക്കിയത്‌. ഇറാൻ സ്‌റ്റെലിൽ സ്‌കാഫും സ്റ്റാളിലുണ്ട്‌. കല്ലിൽ ദിവസങ്ങൾ മിനുക്കിയെടുത്താണ്‌ ആഭരണങ്ങൾ ഓരോന്നുമുണ്ടാക്കുന്നത്‌. മാസ്റ്റർ ഓഫ്‌ ആർട്‌സ്‌ കഴിഞ്ഞ്‌ പെയിന്റിങ്ങിലും ഡിസൈനിങ്ങിലും സജീവമായ ഫാതെമ  ‘തിതിൽ ജ്വല്ലറി’ ബ്രാൻഡിലാണ്‌ ആഭരണങ്ങൾ ഒരുക്കുന്നത്‌. ആദ്യമായാണ്‌ ഇന്ത്യയിൽ. ഭർത്താവ്‌ മൊഹമ്മദും ഒപ്പമുണ്ട്‌. ഉൽപ്പന്നങ്ങൾക്ക്‌ നാനൂറ്‌ രൂപ മുതലാണ്‌ വില. ജനുവരി ആറുവരെയാണ്‌ മേള.   Read on deshabhimani.com

Related News