പി കെ രമേശൻ രക്തസാക്ഷിദിനം ആചരിച്ചു

പി കെ രമേശൻ അനുസ്മരണ പൊതുയോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്യുന്നു


മടപ്പള്ളി  ആർഎസ്‌എസ്‌ അക്രമികൾ കൊലപ്പെടുത്തിയ മടപ്പള്ളി ഗവ. കോളേജിലെ എസ്‌എഫ്‌ഐ  പ്രവർത്തകൻ പി കെ രമേശന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥി റാലിയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. മടപ്പള്ളി ഗവ.കോളേജിൽനിന്ന് ആരംഭിച്ച റാലി വാഗ്ഭടാനന്ദ പാർക്കിൽ സമാപിച്ചു. അനുസ്മരണ പൊതുയോഗം സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി താജുദ്ദീൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം കെ വി അനുരാഗ്,  സംസ്ഥാന സെക്രട്ടറിയറ്റംഗം ജാൻവി കെ സത്യൻ, മുഹമ്മദ് സാദിഖ്, സി പി സോമൻ, സായന്ത്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News