നിപാ: സമ്പർക്ക പട്ടികയിലുള്ളവർ 649 ആയി കുറഞ്ഞു



കോഴിക്കോട്‌ നിപാ സമ്പർക്ക പട്ടികയിൽനിന്ന്‌  216 പേരെ ഒഴിവാക്കിയതോടെ പട്ടികയിലുള്ളവരുടെ എണ്ണം 649 ആയി. ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റീവാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ നല്ല  പുരോഗതിയുണ്ട്.  ഇതുവരെ 1390 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.  അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു. Read on deshabhimani.com

Related News