സി പി ബാലൻ വൈദ്യരെ അനുസ്മരിച്ചു
കക്കോടി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാനും മുൻ എംഎൽഎയുമായിരുന്ന സി പി ബാലൻ വൈദ്യരുടെ 15–--ാം ചരമവാർഷികദിനം ആചരിച്ചു. രാവിലെ ചേളന്നൂർ പുതിയേടത്ത് താഴത്ത് വൈദ്യരുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, എം മെഹബൂബ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, മുൻ എംഎൽഎ വി കെ സി മമ്മദ് കോയ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി പി ബിജു സ്വാഗതം പറഞ്ഞു. വൈകിട്ട് ചേളന്നൂർ 9/5 അങ്ങാടിയിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഇ ശശീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ഗിരീഷ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗം കെ എം രാധാകൃഷ്‌ണൻ, ഏരിയാ കമ്മിറ്റി അംഗം ടി കെ സോമനാഥൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടി കെ വി ഗിരീഷ് സ്വാഗതം പറഞ്ഞു. തുടർന്ന് ഫോക്‌ലോർ അവാർഡ് ജേതാവ് മജീഷ് കാരയാട് നയിച്ച പാട്ടും പറച്ചിലും നാടൻപാട്ട് അരങ്ങേറി. Read on deshabhimani.com