സംഘപരിവാറുകാർ 
ദമ്പതികളെ ആക്രമിച്ചു



പേരാമ്പ്ര സംഘപരിവാർ പ്രവർത്തകർ വീട്ടിൽ കയറി ദമ്പതികളെ  ആക്രമിച്ചു. കണ്ണിപ്പൊയിൽ  പാണ്ടിക്കോട് ചാളക്കുന്നത്ത് പടിഞ്ഞാറെ ചാലിൽ മിതോഷിനെയും ഭാര്യ ഗീതുവിനെയുമാണ് ആക്രമിച്ചത്. ശബരിമല ദർശനത്തിനു പോകാൻ വ്രതമെടുത്ത വിഎച്ച്പി പ്രവർത്തകരായ പടിഞ്ഞാറെ ചാലിൽ അഖിൽ, അഭിനവ്, ശശികുമാർ എന്നിവരാണ്  ദമ്പതികളെ മർദിച്ചത്.  ഗീതുവിന് തലയ്ക്കും കൈയ്ക്കും  മിതോഷിന്  തലയ്ക്കും കണ്ണിനും കാൽമുട്ടിനും പരിക്കേറ്റു.  സംഭവത്തിൽ  പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രകടനം നടത്തി.  പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News