നടുറോഡിൽ വിദ്യാർഥിനിയെ 
യുവാവ്‌ കത്തികൊണ്ട് ‌കുത്തി



നാദാപുരം  കല്ലാച്ചിയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പുതക്കയം സ്വദേശിയായ പതിനേഴുകാരിയെയാണ്   പുതുക്കയത്ത് നടുത്തറേമ്മൽ അർഷാദ് (28) അക്രമിച്ചത്. കല്ലാച്ചി പാരലൽകോളജ് വിദ്യാർഥിയാണ് പെൺകുട്ടി. ചൊവ്വ പകൽ രണ്ടോടെയാണ് സംഭവം. പഴയ മാർക്ക്  റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാർഥിനിയെ  പിന്തുടർന്നെത്തി അടിക്കുകയും  കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടി സമീപത്തെ കടയിലേക്ക് ഓടിക്കയറിയതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തെ വ്യാപാരികൾ യുവാവിനെ കീഴടക്കി നാദാപുരം പൊലീസിന് കൈമാറി. കൈക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.  നേരത്തെ പ്രണയത്തിലായിരുന്ന ഇവർ തമ്മിൽ വിവാഹം  ഉറപ്പിച്ചിരുന്നു. പിന്നീട് ഇത് മുടങ്ങിയിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.   Read on deshabhimani.com

Related News