പ്ലാസ്റ്റിക് കത്തിച്ച കടയ്‌ക്ക്‌ 10,000 രൂപ പിഴ

മാലിന്യം കത്തിച്ച സ്ഥലത്ത് അധികൃതർ പരിശോധന നടത്തുന്നു


നാദാപുരം  പ്ലാസ്റ്റിക് മാലിന്യം  കത്തിച്ച തുണിക്കടയ്‌ക്കും മാലിന്യം ചാക്കുകളിലാക്കി സംസ്ഥാന പാതയോരത്ത് വലിച്ചെറിഞ്ഞ ഹോട്ടലിനും നാദാപുരം പഞ്ചായത്ത് പിഴചുമത്തി. നാദാപുരം ബസ്‌ സ്റ്റാൻഡിന്‌ പിറകിലെ ബിസ്മി ടെക്സ്റ്റൈൽസ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കഴിഞ്ഞദിവസം പിറകുവശത്തുള്ള ഗ്രൗണ്ടിന് സമീപത്ത് വച്ചു കത്തിക്കുന്നതിന്റെ ഫോട്ടോ, വീഡിയോ എന്നിവ സഹിതം പരാതി ലഭിച്ചിരുന്നു.  പതിനായിരം  രൂപ പിഴചുമത്തി നോട്ടീസ് നൽകി. 
കസ്തൂരികുളത്തുള്ള ഹോട്ടൽ ഫുഡ് പാർക്ക് പത്തോളം ചാക്ക് മാലിന്യം സംസ്ഥാന പാതയോരത്ത് വലിച്ചെറിഞ്ഞതിന്‌ പതിനായിരം രൂപ പിഴചുമത്തി.  റോഡരികിലും നടപ്പാതയിലും വച്ച് ഇരുചക്രവാഹനങ്ങൾ നന്നാക്കുന്ന രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നടപ്പാതയിൽ കച്ചവടം നടത്തിയ മൂന്ന് ഫ്രൂട്ട് സ്റ്റാളുകൾക്കും നോട്ടീസ് നൽകി.    പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്  ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Read on deshabhimani.com

Related News