തൊഴിലുറപ്പ്‌ തൊഴിലാളികളുടെ മാർച്ചും ധർണയും

എൻആർഇജി വർക്കേഴ്സ് യൂണിയൻ കുറ്റ്യാടി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും കെ കെ ലതിക ഉദ്ഘാടനംചെയ്യുന്നു


നാദാപുരം   തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനും പെട്രോൾ–- ഡീസൽ–- പാചകവാതക വിലവർധനക്കുമെതിരെ  എൻആർഇജി വർക്കേഴ്സ് യൂണിയൻ നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ  മാർച്ചും ധർണയും നടത്തി. കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌   കെ പി ചന്ദ്രി ഉദ്ഘാടനംചെയ്തു.  ഏരിയാ പ്രസിഡന്റ്‌ കെ ടി കെ  രാധ അധ്യക്ഷയായി.  ടി ചാത്തു, ടി പി  കുമാരൻ, കെ വി  ഗോപാലൻ, എം കൃഷ്ണൻ എന്നിവർ സംസാരിച്ചു. കുറ്റ്യാടി  എൻആർഇജി വർക്കേഴ്സ് യൂണിയൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക്‌ പ്രതിഷേധ മാർച്ചും ധർണയും നടന്നു.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ഇ കെ നാണു അധ്യക്ഷനായി.  എം കെ സന്തോഷ്, കെ ടി മുരളി, പി കെ പുരുഷോത്തമൻ, എൻ കെ ചന്ദ്രൻ, സി രാജൻ, രാധിക ചിറയിൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News