പെട്രോൾ പമ്പിലെ മോഷണം: പ്രതികൾ പിടിയിൽ
കൊടുവള്ളി പെട്രോൾ പമ്പിൽ മോഷണം നടത്തിയ രണ്ടുപേരെ കൊടുവള്ളി പൊലീസ് പിടികൂടി. പുതുപ്പാടി ഈങ്ങാപ്പുഴ നെല്ലിക്കുന്നൻ വീട്ടിൽ പി എം നൗഫൽ (18), പതിനേഴുകാരനായ ഈങ്ങാപ്പുഴ സ്വദേശി എന്നിവരെയാണ് ഇൻസ്പെക്ടർ കെ പ്രജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയ പൊലീസ് ഇവരുടെ കൈയിൽനിന്ന് മാലയും കണ്ടെടുത്തു. സ്വർണമാണെന്ന് കരുതി മുക്കുപണ്ടമാണ് ഇവർ മോഷ്‌ടിച്ചത്. ഇക്കാര്യം പമ്പ് ജീവനക്കാരി പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച സൗത്ത് കൊടുവള്ളിയിലെ സ്വകാര്യ പെട്രോൾ പമ്പ് ജീവനക്കാരിയുടെ ബാഗിൽനിന്നാണ് പണവും മാലയും മോഷ്‌ടിച്ചത്. വൈകിട്ട് ജോലി കഴിഞ്ഞ് ബാഗ് എടുത്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ യുവാവ് ബാഗിൽനിന്ന് പണവും മാലയും മോഷ്‌ടിക്കുന്നത് കണ്ടു. Read on deshabhimani.com