നിപാ: മംഗലാട്ട് ജാഗ്രത തുടരും
ആയഞ്ചേരി നിപാ ബാധിത പ്രദേശമായ ആയഞ്ചേരിയിലെ മംഗലാട്ട് നിപാ ജാഗ്രത തുടരും. നിപാ വൈറസ് രോഗം വരുന്നതിനെ കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമുള്ള നിർദേശങ്ങൾ അടങ്ങിയ ലഘുലേഖ 397 വീടുകളിലും പഞ്ചായത്ത് അംഗം എ സുരേന്ദ്രന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ആരോഗ്യ വളന്റിയർമാർ വീടുകളിൽ നിർദേശങ്ങൾ എത്തിക്കുന്നതിനൊപ്പം ഡെങ്കിപ്പനി സംബന്ധിച്ച മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. ആശാ വർക്കർ റീന, മാലതി ഒന്തമ്മൽ, ദീപ തിയ്യർകുന്നത്ത്, സതി തയ്യിൽ, നിഷ മനത്താമ്പ്ര താഴക്കുനി, രഷില എള്ളോടി, ഷൈനി വെള്ളോടത്തിൽ, മേഘ പൊട്ടന്റവിട തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com