കുഞ്ഞൻമത്തിയുമായി വള്ളങ്ങൾ പിടിയിൽ



കൊയിലാണ്ടി  തിക്കോടിയിൽ കുഞ്ഞൻമത്തിയുമായി ഏഴുവള്ളങ്ങൾ പിടിയിൽ. തിക്കോടി ലാൻഡിങ് സെന്ററിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ചെറുമീനുകളെ പിടിച്ച ഏഴുവള്ളങ്ങൾ പിടികൂടിയത്. പിഴയടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ്‌ ഡയറക്ടർ വി സുനീർ അറിയിച്ചു. പരിശോധനക്ക് കൊയിലാണ്ടി ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ ഒ ആതിര, കോസ്റ്റൽ പൊലീസ് എസ്‌സിപിഒ വിജേഷ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഫിഷറി ഗാർഡ് ജിതിൻ ദാസ്, കോസ്റ്റൽ പൊലീസ് വാർഡൻ അഖിൽ, റെസ്‌ക്യു ഗാർഡുമാരായ സുമേഷ്, ഹമിലേഷ് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News