ലൈംഗികാതിക്രമം: സമര നാടകവുമായി യൂത്ത് കോൺഗ്രസ്



കോഴിക്കോട്  മെഡിക്കൽ കോളേജ് ഐസിയുവിൽ  രോഗിയായ യുവതിക്ക്‌ നേരെ ലൈഗീകാതിക്രമം കാട്ടിയ സംഭവത്തിൽ മുതലെടുപ്പിനായി ഡിസിസി പ്രസിഡന്റിന്റെ ഒത്താശയോടെ യൂത്ത്‌ കോൺഗ്രസ്‌ സമരം.  ജീവനക്കാരനെതിരെ ശക്തമായ  നടപടിയുമായി  അധികൃതർ മുന്നോട്ടുപോകുമ്പോഴാണ്‌  യൂത്ത്‌ കോൺഗ്രസിന്റെ നാടകം.  പരാതി കിട്ടിയ ഉടനെ ആരോഗ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഉടൻ ആശുപത്രി സൂപ്രണ്ട്  എം പി ശ്രീജയൻ പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ സസ്പൻഡ് ചെയ്‌തു. മെഡിക്കൽ കോളേജ്‌ പൊലീസ് അറസ്റ്റ് ചെയ്ത രപതിയെ  റിമാൻഡ്‌ചെയ്യുകയും ചെയ്തു. അന്ന്‌ രാവിലെ സമരത്തിനായി എത്തിയ യൂത്ത് കോൺഗ്രസുകാർക്ക്, അതിവേഗം നടപടിയുണ്ടായതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നിരുന്നു.  മജിസ്ട്രേട്ടും വനിതാ കമ്മീഷനും യുവതിയെ സന്ദർശിച്ചിരുന്നു. പ്രതിയുമായി ബന്ധമുള്ള ചില ജീവനക്കാർ യുവതിയെ സ്വാധീനിക്കാനായി ശ്രമിച്ചുവെന്ന വിവരം പുറത്തുവന്നപ്പോൾ  അവർക്കെതിരെയും  നടപടി എടുത്തു.  യുവതിയുടെ സുരക്ഷയ്‌ക്കായി ഒരു വനിത സുരക്ഷാ ജീവനക്കാരിയെ നിയോഗിച്ചു.   സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് തുടർ നടപടിയിലേക്ക്‌ പോകുമ്പോഴാണ്‌  ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുമായി എത്തി വൈസ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാറിനെ ഉപരോധിച്ചത്. Read on deshabhimani.com

Related News