പികെഎസിൽ ഒരുലക്ഷം പേരെ അംഗങ്ങളാക്കും
കോഴിക്കോട് പട്ടികജാതി ക്ഷേമ സമിതി ജില്ലയിൽ ഒരു ലക്ഷം പേരെ അംഗങ്ങളാക്കും. മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ജില്ലാ ഉദ്‌ഘാടനം കോക്കല്ലൂരിലെ എരമംഗലം യൂണിറ്റിൽ മുൻ ബാലുശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഉണ്ണീരിക്കുട്ടിക്ക് നൽകി ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം. ബി ജെ ബിജിലേഷ്, എ എം ചന്ദ്രൻ, എം എം രാജൻ, എ എം ഷൈജ എന്നിവർ പങ്കെടുത്തു. Read on deshabhimani.com