നരിക്കുനിയിൽ 7 പേർക്ക്‌ 
തെരുവുനായയുടെ കടിയേറ്റു



നരിക്കുനി കാരുകുളങ്ങരയിൽ ഏഴുപേർക്കും രണ്ട് വളർത്തുമൃഗങ്ങൾക്കും തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാർ പിടികൂടി.  ബുധൻ വൈകിട്ട്‌ 4.30ന്‌ പഞ്ചായത്തിലെ 3, 4 വാർഡുകൾ കേന്ദ്രീകരിക്കുന്ന കാരുകുളങ്ങര, മൂർഖൻകുണ്ട് പ്രദേശങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്‌. Read on deshabhimani.com

Related News