പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയിൽ അപേക്ഷിക്കാം
കോഴിക്കോട് പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയിൽ ഓരുജല കുളം നിർമാണം, കല്ലുമ്മക്കായ കൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി, മീഡിയം സ്കെയിൽ അലങ്കാര മത്സ്യകൃഷി, മിനി റാസ് യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളികൾക്ക് ടൂ വീലർ -ഐസ് ബോക്സ്, ത്രീ- വീലർ ഐസ് ബോക്സ് പദ്ധതികളുമുണ്ട്. അപേക്ഷ 30ന് വൈകിട്ട് അഞ്ചിനകം ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്, ഫിഷറീസ് ഓഫീസ് കോംപ്ലക്സ്, വെസ്റ്റ്ഹിൽ പിഒ, കോനാട്, കോഴിക്കോട് -673 005 വിലാസത്തിൽ അയക്കണം. അപേക്ഷാഫോം ഫിഷറീസ് ഓഫീസിൽ ലഭിക്കും. ഫോൺ: 0495- 2381430. Read on deshabhimani.com