സിസ്റ്റർ ലിനി 
അനുസ്മരണം ഇന്ന് പേരാമ്പ്രയിൽ



പേരാമ്പ്ര സിസ്റ്റർ ലിനി അനുസ്മരണവും പ്രസാധനരംഗത്തെ വനിതാകൂട്ടായ്മയായ തൃശൂർ സമത ലിനിയുടെ കുടുംബത്തിന് ഏർപ്പെടുത്തിയ പുരസ്കാര വിതരണവും ശനിയാഴ്‌ച നടക്കും. കേരള ഗവ. നഴ്സസ് അസോസിയേഷൻ ലിനി ചാരിറ്റബിൾ ട്രസ്റ്റാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ പകൽ മൂന്നിന് ചേരുന്ന അനുസ്മരണ പരിപാടി ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. കെജിഎൻഎ ലിനി ട്രസ്റ്റിന്റെയും കെജിഎസ്എൻഎയുടെയും ചികിത്സാസഹായ വിതരണവും ചടങ്ങിൽ നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ ലതിക മുഖ്യാതിഥിയാകും. Read on deshabhimani.com

Related News