പൊതുസ്ഥലത്തെ തേക്ക് മുറിച്ചതിൽ പ്രതിഷേധം; പൊലീസ് കേസെടുത്തു



നാദാപുരം  സംസ്ഥാന പാതക്ക് സമീപത്തെ തേക്ക് മുറിച്ചുമാറ്റിയതിൽ പ്രതിഷേധം. തേക്കിന്റെ ചില്ലകളും അപകടാവസ്ഥയിലുള്ള കൊമ്പുകളും വെട്ടിമാറ്റാന്‍ നാദാപുരം ന്യൂക്ലിയസ്‌ ആശുപത്രിക്ക് പൊതുമരാമത്ത് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഞായര്‍ രാവിലെയോടെ തേക്ക്  മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ ആശുപത്രി മാനേജ്മെന്റിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു.  നാട്ടുകാരും കേരള കർഷകസംഘം നാദാപുരം മേഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു. തുടർന്ന് പൊതുമരാമത്ത് ഓവർസിയർ ഇ പി ശരണ്യയും നാദാപുരം സിഐ ഇ വി ഫായിസ് അലിയും സ്ഥലത്ത് പരിശോധന നടത്തി.  
കർഷകസംഘം നിപാ പ്രോട്ടോക്കോൾ പാലിച്ച് തേക്ക് നട്ട്‌  പ്രതിഷേധിച്ചു. എ കെ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു.വി കെ സലീം അധ്യക്ഷനായി. പി കെ ശിവദാസൻ, കെ ടി കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം വി ബിജു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News