വീടിന് പെട്രോളൊഴിച്ച് തീയിട്ടു

പെട്രോളൊഴിച്ച് തീയിട്ട തറവട്ടത്ത് അഷറഫിന്റെ വീട്‌ ഫോറൻസിക്‌ വിദഗ്ധർ പരിശോധിക്കുന്നു


പേരാമ്പ പാലേരി കന്നാട്ടിയിൽ വീടിന് പെട്രോളൊഴിച്ച് തീയിട്ടതായി പരാതി. തറവട്ടത്ത് അഷറഫിന്റെ വീടിനാണ് തീയിട്ടത്‌. വീടിന്റെ മുൻവശത്തെ വരാന്തയും പിറകിലെ വിറകുപുരയ്‌ക്കുമാണ് തീകൊളുത്തിയത്. വിറകുപുര കത്തിനശിച്ചു. വെള്ളി  അർധരാത്രിയാണ് സംഭവം. വീട്ടുടമ അഷറഫ് വിദേശത്താണ്. അഷ്‌റഫിന്റെ ഭാര്യയും മൂന്ന്‌ പെൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.  പേരാമ്പ്ര പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് അധികൃതരും സംഭവസ്ഥലം പരിശോധിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഘമാണ് തീവയ്‌പിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. Read on deshabhimani.com

Related News