ബേപ്പൂർ – ചാലിയം ജങ്കാർ സർവീസ് പുനരാരംഭിച്ചു
ഫറോക്ക് സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ തുറമുഖ വകുപ്പ് അധികൃതർ റദ്ദാക്കിയ ബേപ്പൂർ –--ചാലിയം ജങ്കാർ സർവീസ് പുനരാരംഭിച്ചു. വ്യാഴം രാവിലെയാണ് സർവീസ് തുടങ്ങിയത്. ജൂൺ ഇരുപതിനാണ് ജങ്കാറിന്റെ അനുമതി റദ്ദാക്കിയത്. കൊച്ചിയിൽനിന്ന് കഴിഞ്ഞദിവസം എത്തിയ നവീകരിച്ച ജങ്കാറിന് തുറമുഖ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. എല്ലാ സുരക്ഷാ ക്രമീകരണവും ഉറപ്പാക്കിയാണ് സർവീസ് തുടങ്ങാൻ തുറമുഖ വകുപ്പ് അനുമതിനൽകിയത്. ജങ്കാർ പുനരാരംഭിച്ചത് ചാലിയം–ബേപ്പൂർ യാത്ര എളുപ്പമാക്കും. Read on deshabhimani.com