പ്ലസ്‌ വൺ സംവരണ വിഭാഗത്തിൽ ഒഴിവ്‌ ആദ്യ അലോട്ട്‌മെന്റിൽ 
23,275 പേർക്ക്‌ പ്രവേശനം



  കോഴിക്കോട്‌ പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്‌മെന്റ്‌ ജില്ലയിൽ പൂർത്തിയായി. 23,275 പേർ പ്രവേശനം നേടി. 6982 സീറ്റുകളാണ്‌ ഒഴിഞ്ഞുകിടക്കുന്നത്‌. ഇതിൽ അടുത്ത അലോട്ട്‌മെന്റുകളിൽ പ്രവേശനം നടത്തും. ജില്ലയിൽ ആകെ 48,124 പേരാണ്‌ പ്ലസ്‌വൺ പ്രവേശനത്തിന്‌ അപേക്ഷിച്ചത്‌. 30,257 സീറ്റുകളാണ്‌ മെറിറ്റ്‌ വിഭാഗത്തിൽ. ഇതിൽ ജനറൽ വിഭാഗത്തിൽ 14,830 സീറ്റുകളിൽ പ്രവേശനം പൂർത്തിയായി. സംവരണ വിഭാഗത്തിലാണ്‌ സീറ്റുകൾ ഒഴിവുള്ളത്‌. ഈഴവ/ബില്ലവ/തിയ്യ (1396), മുസ്ലിം (1331), വിശ്വകർമ (337)  പ്രവേശനം പൂർത്തിയായി.  Read on deshabhimani.com

Related News