തൊഴിലാളികൾക്കനുകൂല നിയമങ്ങൾ മോദി സർക്കാർ ഇല്ലാതാക്കുന്നു
മുക്കം മോദി സർക്കാർ രാജ്യത്തെ തൊഴിലാളികൾക്കനുകൂലമായ നിയമങ്ങൾ ഓരോന്നായി ഇല്ലാതാക്കുകയാണെന്നും ഇതിനെതിരെ രാഷ്ട്രീയ പോരാട്ടം അനിവാര്യമാണെന്നും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സിഐടിയു തിരുവമ്പാടി ഏരിയാ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച "മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി കെ വിനോദ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ടി വിശ്വനാഥൻ, ഏരിയാ സെക്രട്ടറി ജോണി ഇടശേരി, നഗരസഭാ ചെയർമാൻ പി ടി ബാബു, പി ലസിത, അഡ്വ. കെ പി ചാന്ദ്നി, എം വി കൃഷ്ണൻകുട്ടി, ഏരിയാ പ്രസിഡന്റ് കെ ടി ബിനു എന്നിവർ സംസാരിച്ചു. Read on deshabhimani.com