യൂത്ത് ലീഗുകാരെ അറസ്റ്റ് ചെയ്യാതെ
കാഴ്‌ചക്കാരായി പൊലീസ്



നാദാപുരം നാദാപുരം പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി എം പി റജുലാലിനെ മണിക്കൂറോളം ഘരാവോ ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാതെ പൊലീസ്‌ കാഴ്‌ചക്കാരായി.  ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ നാദാപുരം പഞ്ചായത്ത് ഓഫീസിൽ ഘരാവോ  നടത്തിയത്. ഓഫീസ് മുറിക്കുള്ളിൽ സെക്രട്ടറിയെ തടഞ്ഞുവച്ച് മുദ്രാവാക്യം വിളച്ചപ്പോഴെല്ലാം എസ്ഐ എൻ പ്രശാന്തിന്റെ  നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ അറസ്‌റ്റ്‌ ചെയ്‌തില്ല.  സിഐ ഇ വി ഫയീസ് അലി പഞ്ചായത്ത് പരിസരത്തെത്തിയെങ്കിലും സമര സ്ഥലത്ത് വരാൻ പോലും തയ്യാറായില്ല.  ചൊവ്വാഴ്ച നാദാപുരം പഞ്ചായത്തിൽ സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയും  പഞ്ചായത്തിന് പരാതിയില്ലാതിരുന്നിട്ടും സ്വമേധയാ കേസെടുത്ത് പന്ത്രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.  എന്നാൽ യൂത്ത് ലീഗുകാരെ അറസ്റ്റ് ചെയ്യാൻ മടിച്ച പൊലീസ്  പകരം പഞ്ചായത്ത് സെക്രട്ടറിയെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. Read on deshabhimani.com

Related News