കായികാധ്യാപകൻ 
ടി എം അബ്ദുറഹ്മാൻ അന്തരിച്ചു



കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറിയും എൻഐടി കായികവിഭാഗം പ്രൊഫസറുമായിരുന്ന ടി എം അബ്ദുറഹ്മാൻ (83) അന്തരിച്ചു. കാരപ്പറമ്പ്‌ ബൈത്തുൽ റഹ്‌മയിൽ ഞായർ പകൽ പന്ത്രണ്ടോടെയാണ്‌ അന്ത്യം. പാകിസ്ഥാനിൽ നടന്ന ഏഷ്യൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും കൊച്ചിയിൽ നടന്ന നെഹ്റു കപ്പിലും ഇന്ത്യൻ ടീം മാനേജരായിരുന്നു. കോഴിക്കോട്ട് നടന്ന നെഹ്റു കപ്പിന്റെ ഓർഗനൈസിങ് ജനറൽ സെക്രട്ടറിയുമായി. സംസ്ഥാന ഫുട്ബോൾ റഫറി ബോർഡ് ചെയർമാൻ, ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡന്റ്, റസ്‌ലിങ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു.  കലിക്കറ്റ് എൻഐടിക്ക് കായികമേഖലയിൽ മേൽവിലാസം ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കോഴിക്കോട് ആസ്ഥാനമായ സെപ്റ്റിന്റെ നേതൃനിരയിലുണ്ടായി. കണ്ണൂർ തലശേരി സ്വദേശിയായ അബ്ദുറഹ്മാൻ എൻഐടിയിൽ (അന്ന്‌ ആർഇസി) ജോലിയിൽ പ്രവേശിച്ചതോടെ കോഴിക്കോട്ടേക്ക് താമസം മാറ്റുകയായിരുന്നു. മയ്യത്ത് നമസ്കാരം തിങ്കൾ രാവിലെ ഒമ്പതിന്‌ കാരപ്പറമ്പ് ജുമാ മസ്ജിദിൽ. ഖബറടക്കം പകൽ ഒന്നിന്‌ തലശേരി ഓടത്തിൽ പള്ളി ശ്‌മശാനത്തിൽ. ഭാര്യ: പരേതയായ തൈക്കണ്ടി സി കെ പി പാത്തുട്ടി. മക്കൾ: സക്കീന, സബീന, സി കെ പി ഷാനവാസ്, ഷെമി. മരുമക്കൾ: എ പി എം അബ്ദുല്ല, ഹിഷാം പൂവത്ത്‌(എറണാകുളം), റംഷി. സഹോദരങ്ങൾ: മുൻ പിഎസ്‌സി ചെയർമാൻ ടി എം സാവൻകുട്ടി, ടി എം അബ്ദുൽഖാദർ. Read on deshabhimani.com

Related News