അമ്പായത്തോട്ടെ അവശേഷിക്കുന്ന കുടുംബങ്ങൾക്കും പട്ടയം നൽകണം



താമരശേരി അമ്പായത്തോട് മിച്ചഭൂമിയിലെ അവശേഷിക്കുന്ന എല്ലാ കുടുംബങ്ങൾക്കും പട്ടയം നൽകണമെന്ന് കെഎസ്‌കെടിയു താമരശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഭാസ്‌കരൻ, സി കെ ജിഷ, എൻ എം ദാമോദരൻ, ഇ രമേശ് ബാബു, പി സി പുഷ്പ, കെ ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ ഡി രാജൻ (പ്രസിഡന്റ്‌), എ പി സജിത് (സെക്രട്ടറി), സി കെ വേണുഗോപാലൻ (ട്രഷറർ). Read on deshabhimani.com

Related News