രക്തസാക്ഷി സ്‌മരണയിൽ നീണ്ടൂർ
നീണ്ടൂർ ജന്മിത്വത്തിനെതിരെ നീണ്ടൂരിൽ നടന്ന ഐതിഹാസിക കാർഷിക സമരത്തിൽ ധീരമായി പൊരുതി രക്തസാക്ഷിത്വം വരിച്ച ആലിയുടെയും വാവയുടെയും ഗോപിയുടെയും ഓർമകളുണർത്തി നീണ്ടൂരിൽ സംഘടിപ്പിച്ച രക്തസാക്ഷിത്വ ദിനാചരണം സമാപിച്ചു. നീണ്ടൂർ രക്തസാക്ഷിത്വത്തിന്റെ 53–-ാമത് വാർഷികത്തോടനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. വെള്ളി രാവിലെ ആയിരവേലിയിൽനിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക് പുഷ്‌പാർച്ചന റാലി സംഘടിപ്പിച്ചു. സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് വൈക്കം വിശ്വൻ പുഷ്പാർച്ചന നടത്തി. പുഷ്‌പാർച്ചനയ്‌ക്കുശേഷം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. വൈകിട്ട് കൈപ്പുഴ പള്ളിത്താഴെ ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് കർഷകത്തൊഴിലാളികളും കർഷകരും കുടുംബാംഗങ്ങളും അണിനിരന്നു. ചുവപ്പുസേനാ മാർച്ചും ബാൻഡ് മേളവും പ്രകടനത്തിന് അകമ്പടിയായി. തുടർന്ന് പ്രാവട്ടം ചന്തമൈതാനത്ത് ചേർന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ എം കെ ബാലകൃഷ്ണൻ അധ്യക്ഷനായി. മന്ത്രി വി എൻ വാസവൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൻ വേണുഗോപാൽ, എം എസ് സാനു, അഡ്വ. വി ജയപ്രകാശ്, ഇ എസ് ബിജു, സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോർജ്, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് സജേഷ് ശശി, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്‌കുമാർ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി പി എസ് വിനോദ്, ജില്ലാ കമ്മിറ്റിയംഗം എം കെ ശശി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം സെക്രട്ടറി കെ ആർ സനൽ സ്വാഗതവും ട്രഷറർ ജി രാജൻ നന്ദിയും പറഞ്ഞു. Read on deshabhimani.com