പ്രഥമശുശ്രൂഷ ബോധവൽകരണ 
ഹ്രസ്വചിത്രം പുറത്തിറക്കി

ബോധവൽകരണ ഹ്രസ്വചിത്രത്തിന്റെ പ്രകാശനം കലക്ടർ വി വിഗ്നേശ്വരി നിർവഹിക്കുന്നു


കോട്ടയം മൃഗങ്ങളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട ശുശ്രൂഷ സംബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേർന്നു തയ്യാറാക്കിയ ‘ആ 15 മിനിറ്റ് 'എന്ന ഹ്രസ്വചിത്രം പ്രകാശിപ്പിച്ചു.  സിഎംഎസ് കോളജ് എജ്യൂക്കേഷണൽ  തിയേറ്ററിൽ കലക്ടർ വി വിഗ്നേശ്വരി പ്രകാശനം നിർവഹിച്ചു. ഡിഎംഒ ഡോ. എൻ  പ്രിയ അധ്യക്ഷയായി.  കടിയേറ്റാൽ വാക്സിനേഷൻ പോലെ തന്നെ പ്രധാനമാണ് പ്രഥമശുശ്രൂഷ എന്നതാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ജില്ലാ കലക്ടറുടെ ഫേസ്ബുക് പേജിൽ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ലഭ്യമാണ്.    ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ്‌ മോഹൻ,  പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വ, മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സൈറു ഫിലിപ്പ്, വിദ്യാഭ്യാസവകുപ്പ് പ്രതിനിധി എസ് ശ്രീകുമാർ, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ജെസി സെബാസ്റ്റ്യൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സി ജെ സിത്താര, ഏകാരോഗ്യം ജില്ലാ കോ-ർഡിനേറ്റർ ഡോ. എ ആർ ഭാഗ്യശ്രീ, ജില്ലാ മീഡിയ എജ്യൂക്കേഷൻ ഓഫീസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News