ജില്ലയിൽ രണ്ടു ദിവസം മഞ്ഞ അലേർട്ട്; ഇടിമിന്നലിനും സാധ്യത



 കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ  ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.  മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണം. വ്യാഴാഴ്‌ച മുതൽ ഒക്ടോബർ ഒന്നു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30–-40 കിലോമീറ്റർ വരെ വേഗമുള്ള  കാറ്റിനും സാധ്യതയുണ്ട്‌. Read on deshabhimani.com

Related News