ഈ കുടുംബം 
ഇനി എന്തുചെയ്യും

ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തി കർണാടക ബാങ്കിനെതിരെ നടപടി എടുക്കുന്നത് ഉറപ്പുനല്കണമെന്നാവശ്യപ്പെട്ട് 
ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിക്കുമ്പോൾ സമീപം വിതുമ്പുന്ന ബിനുവിന്റെ മൂത്തമകൾ നന്ദന


  കോട്ടയം കുടയംപടിയിലെ വ്യാപാരി ബിനുവിന്റെ മരണത്തിൽ വ്യാപക പ്രതിഷേധവുമായി നാട്ടുകാരും സുഹൃത്തുക്കളും. തങ്ങളുടെ സഹോദരനെയാണ്‌ നഷ്‌ടപ്പെട്ടതെന്നും അതിന്‌ ബാങ്ക്‌ മറുപടി പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്‌ച ഇവർ ബാങ്ക്‌ ശാഖയ്‌ക്ക്‌ മുന്നിലെത്തിയത്‌. ‘വിദ്യാർഥികളായ രണ്ട്‌ പെൺകുട്ടികളാണ്‌ അവനുള്ളത്‌. സ്വന്തമായി വീട്‌ പോലുമില്ല. 5000 രൂപ മാസവാടക കൊടുത്താണ്‌ താമസിക്കുന്നത്‌. ഇവരുടെ വീട്ടുചെലവും കുട്ടികളുടെ പഠിപ്പും വാടകയുമെല്ലാം ബിനുവിന്റെ വരുമാനത്തെമാത്രം ആശ്രയിച്ചായിരുന്നു. ഒരു കുടുംബത്തിന്റെ അത്താണിയാണ്‌ ഇല്ലാതാക്കിയത്‌. ഇനി ഈ കുട്ടികൾ എന്തുചെയ്യും. ഇതിനൊക്കെ  പരിഹാരം വേണം–- നാട്ടുകാർ ആവശ്യപ്പെട്ടു.   മുമ്പ്‌ ഓട്ടോ ഡ്രൈവറായിരുന്ന ബിനു നാല്‌ വർഷം മുമ്പാണ്‌ കുടയംപടിയിൽ ‘സ്റ്റെപ്സ്’ എന്ന പേരിൽ ചെരുപ്പ് കട ആരംഭിച്ചത്‌. ‘തിരിച്ചടവ്‌ കുടിശികയായപ്പോൾ കടയിൽകയറി പണം എടുത്തുകൊണ്ടുപോകുന്ന സാഹചര്യം വരെ ഉണ്ടായിട്ടും ഈ വിഷയം ഞങ്ങളുമായി സംസാരിച്ചിരുന്നില്ല. ഞങ്ങൾ ഇക്കാര്യം അറിഞ്ഞിരുന്നെങ്കിൽ ഇടപെടുമായിരുന്നു’–- ബിനുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു.     Read on deshabhimani.com

Related News