ബിനുവിന്റെ കുടുംബത്തെ സംരക്ഷിക്കണം: വ്യാപാരി വ്യവസായി സമിതി
കോട്ടയം വായ്പ കുടിശികയുടെ പേരിലുണ്ടായ ഭീഷണിയെതുടർന്ന് ജീവനൊടുക്കിയ ബിനുവിന്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി. കുടുംബത്തെ സംരക്ഷിക്കാനുള്ള പണം കർണാടക ബാങ്കിൽനിന്ന് ഈടാക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബിനുവിനെ ഭീഷണിപ്പെടുത്തി മരണത്തിലേക്ക് തള്ളിവിട്ട ബാങ്ക് ജീവനക്കാർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കണം. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കർണാടക ബാങ്കുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി എ അബ്ദുൽ സലിം, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി സെബാസ്റ്റ്യൻ, കോട്ടയം ഏരിയ പ്രസിഡന്റ് രാജേഷ് കെ മേനോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com