തെരുവുനായ തീവ്ര വാക്സിനേഷൻ യജ്ഞത്തിന് തുടക്കം



കോട്ടയം തെരുവുനായ പേവിഷപ്രതിരോധത്തിനായി നടപ്പാക്കുന്ന തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന് ജില്ലയിൽ തുടക്കം. യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ കൈപ്പുഴ സെന്റ് ജോർജ്ജസ് വൊക്കേഷണൽ ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.  ജില്ലാതല മൃഗക്ഷേമ അവാർഡ് വിതരണം, തെരുവുനായ നിയന്ത്രണപദ്ധതിയുടെ ഡോക്യുമെന്ററി പ്രകാശനം, പരിശീലനം നൽകിയ തെരുവുനായ്ക്കളെ ദത്തുനൽകൽ, പക്ഷിപ്പനി പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നീണ്ടൂർ പഞ്ചായത്തിനുള്ള അംഗീകാരം, ഡോക്യുമെന്ററി തയ്യാറാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, മൃഗക്ഷേമ പ്രവർത്തനങ്ങൾക്ക് ആദരംനൽകൽ എന്നിവ നടന്നു. തെരുവുനായ്‌ക്കളെ സംരക്ഷിച്ച് അവയ്ക്ക് പ്രത്യേക പരിശീലനം നൽകുന്ന വൈക്കം ഉണ്ണിയെയും ആദരിച്ചു. തുടർന്ന് എബിസി- ഐഇസി ജന്തുക്ഷേമ ബോധവൽക്കരണ സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി.  ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എൻ ജയദേവൻ പദ്ധതി വിശദീകരിച്ചു. കലക്ടർ വി വിഗ്‌നേശ്വരി മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്,  വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സവിത ജോമോൻ,  തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു,  രതി ടി നായർ, റവ.ഫാ സാബു മാലിത്തുരുത്തേൽ, എം കെ ബാലകൃഷ്ണൻ, വി കെ കുര്യാക്കോസ്, എൻ ജെ റോസമ്മ, ഡോ. പ്രസീനാദേവ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News