കോട്ടയം റെയിൽവേ സ്റ്റേഷൻ–ഗുഡ് ഷെഡ് റോഡ് അടയ്‌ക്കരുത്
കോട്ടയം റെയിൽവേ സ്റ്റേഷൻ -ഗുഡ് ഷെഡ് റോഡ് അടയ്ക്കാനുള്ള റെയിൽവേ അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്ന് തോമസ് ചാഴികാടൻ എംപി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിൽക്കണ്ട് എംപി ഇക്കാര്യം അറിയിച്ചു. റെയിൽവേ സ്റ്റേഷൻ മദർ തെരേസ റോഡ് ശബരിമല തീർഥാടന കാലത്തിനുമുമ്പ് അടിയന്തരമായി പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർപേഴ്സനും കത്ത് നൽകി. റെയിൽവേ യാർഡിനും മീനച്ചിലാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശത്തെ ജനങ്ങൾ ഏഴ് പതിറ്റാണ്ടുകളായി ആശ്രയിക്കുന്ന ഗുഡ് ഷെഡ് റോഡ് അടച്ചാൽ ജനങ്ങൾ ഏറെ പ്രയാസമനുഭവിക്കും. നിലവിൽ ഗുഡ് ഷെഡ് റോഡിൽ നിന്നും ഒമ്പത് വഴികൾ ആരംഭിക്കുന്നുണ്ട്. സർക്കാർ ഓഫീസുകൾ, ഗോഡൗണുകൾ, ആരാധനാലയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ റോഡിനരികിലുണ്ട്. നാഗമ്പടത്തിനും കഞ്ഞിക്കുഴിക്കും ഇടയിലുള്ള ഒരു ലിങ്ക് റോഡായി പ്രസ്തുത റോഡ് പ്രയോജനപ്പെടുന്നുണ്ടെന്നും എം പി ബോധ്യപ്പെടുത്തി. Read on deshabhimani.com