ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും നാളെ ഏറ്റുവാങ്ങും
കോട്ടയം ജില്ലയിൽ പുതുതായി ചേർത്ത ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യയും ലിസ്റ്റും ശനിയാഴ്ച ഏറ്റുവാങ്ങും. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെ പി കൃഷ്ണപിള്ള ഹാളിൽ പകൽ മൂന്നരയ്‌ക്ക് ചേരുന്ന ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ലോക്കൽ സെക്രട്ടറിമാരുടെയും യോഗത്തിൽ മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ, സഹകരണ മന്ത്രി വി എൻ വാസവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് എന്നിവർ വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങും. ജില്ലാ സെക്രട്ടറി എ വി റസൽ പങ്കെടുക്കും. Read on deshabhimani.com