നാടൊരുങ്ങുന്നു, 
ക്രിസ്‌മസ്‌ അരികെ



കോട്ടയം ക്രിസ്‌മസിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെ നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനം വരെ വിലക്കുറവുമായി സപ്ലൈകോ ക്രിസ്മസ് ഫെയറിന് ശനിയാഴ്ച തുടക്കമാകും. കോട്ടയം മാവേലി ടവറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയാകും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ആദ്യ വിൽപ്പന നിർവഹിക്കും. 30 വരെയാണ് വിപണനമേള.   വിലക്കുറവിൽ 
ഫ്ലാഷ് സെയിൽ സപ്ലൈകോ ജില്ലാ വിപണനമേളകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30 വരെ പകൽ രണ്ടര മുതൽ നാലുവരെ ഫ്‌ളാഷ് സെയിൽ നടത്തും. സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. സബ്‌സിഡി സാധനങ്ങൾക്ക് പുറമേ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് നൽകുക. സപ്ലൈകോ ശബരി ഉൽപന്നങ്ങൾക്കും പ്രത്യേക വിലക്കുറവുണ്ട്. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. വിപ്രോ, പ്രോക്ടർ ആൻഡ് ഗാംപിൾ, കിച്ചൻ ട്രഷേഴ്‌സ്, ഐടിസി, കോൾഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്‌സ്, ടീം തായി തുടങ്ങിയ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും നൽകുന്നു. 150 ഉൽപ്പന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുകളും നൽകുന്നത്. Read on deshabhimani.com

Related News