പണി തീരാത്ത വീട്ടിലേക്ക് ഒരു കോടി



കാഞ്ഞിരപ്പള്ളി  ഓണം ബമ്പർ നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കാഞ്ഞിരപ്പള്ളി പട്ടിമറ്റം എട്ടുപങ്കിൽ ഇ ആർ നവാസിന്. അഞ്ച് സെന്റ് ഭൂമിയും പണിതീരാത്ത വീടുമാണ് നവാസിനുള്ളത്.  ഭാര്യ താഹിറയും മക്കളായ ഷിനാസും ബിസ്മിയും അടങ്ങുന്ന കുടുംബം പോറ്റാൻ  ഏറെ കഷ്ടപ്പെടുന്ന നവാസ് സൗദി അറേബ്യയിൽ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുകയാണ്‌.   ഒരാഴ്ച മുമ്പ് സൗദിയിൽനിന്ന്‌ നവാസ് ഫോൺ വിളിച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ പട്ടിമറ്റത്തെ ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് നസീമിനോട് തനിക്കുവേണ്ടി ഒരു ഓണം ബമ്പർ ലോട്ടറി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാൾ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ കാൽടെക്സ് പമ്പിന് സമീപമുള്ള ന്യൂ ലക്കി സെന്ററിൽ ചിറക്കടവ് സ്വദേശി തടിക്കൻപറമ്പിൽ സിദ്ദിഖിന്റെ പക്കൽനിന്നാണ്‌ ലോട്ടറി എടുത്തത്‌. ഫോട്ടോ എടുത്ത് നവാസിന് അയച്ചുകൊടുക്കുകയും ലോട്ടറി നവാസിന്റെ വീട്ടിൽ ഏൽപ്പിക്കുകയുമായിരുന്നു. പണിതീരാത്ത വീട്‌ പൂർത്തീകരിക്കുകയാണ്‌ പ്രാഥമിക ആഗ്രഹം. Read on deshabhimani.com

Related News