കെജിഒഎ ജില്ലാ കലോത്സവം ഇന്ന്
കോട്ടയം കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവം ഞായറാഴ്‌ച കോട്ടയം ഗവ . പോളിടെക്നിക് കോളേജിൽ നടക്കും. പകൽ 10.30ന് സിനിമ-, നാടക നടൻ പി ആർ ഹരിലാൽ ഉദ്ഘാടനം ചെയ്യും. വെെകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനവും സമ്മാനവിതരണവും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യും. Read on deshabhimani.com