റബർ ബോർഡ്‌ ഓഫീസിലേക്ക്‌ കർഷക മാർച്ച്

കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കർഷകർ കോട്ടയം റബർ ബോർഡ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചും ധർണയും 
സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം എ വി റസൽ ഉദ്‌ഘാടനംചെയ്യുന്നു


കോട്ടയം കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കർഷകർ കോട്ടയം റബർ ബോർഡ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. അഖിലേന്ത്യാ കിസാൻസഭ നടത്തുന്ന പാർലമെന്റ്‌ മാർച്ചിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കർഷകരുടെ മാർച്ച്‌. കേന്ദ്രം 300 രൂപ താങ്ങുവില പ്രഖ്യാപിച്ച്‌ റബർ ശേഖരിക്കുക, റബർ വ്യവസായികളിൽനിന്ന്‌ ഈടാക്കിയ നികുതി പിഴത്തുകയായ 1,788 കോടി രൂപ കർഷകർക്ക്‌ നൽകുക, റബറിനെ കാർഷിക ഉൽപ്പന്നമായി പരിഗണിക്കുക, റബർ അധിഷ്‌ഠിത വ്യവസായങ്ങൾക്ക്‌ കേന്ദ്രം ധനസഹായം നൽകുക, ദേശീയപാതകൾ റബറൈസ്‌ഡ്‌ റോഡുകളാക്കുക, കേരളത്തിന്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു.   സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം എ വി റസൽ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടിവംഗം പ്രൊഫ. എം ടി ജോസഫ്‌ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ, കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, കോട്ടയം ഏരിയ സെക്രട്ടറി ടി എം രാജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News