35 വാഹനങ്ങൾക്കെതിരെ നടപടി



കോട്ടയം വടക്കഞ്ചേരി ബസപകടത്തിന്റെ പശ്‌ചാത്തലത്തിൽ ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള സ്‌പെഷ്യൽ ഡ്രൈവായ "ഓപറേഷൻ ഫോക്കസിന്‌' ജില്ലയിൽ തുടക്കം.  ആദ്യദിവസം 24 ടൂറിസ്റ്റ്‌ ബസുകൾക്കും 11 സ്വകാര്യ ബസുകൾക്കുമെതിരെ നടപടി സ്വീകരിച്ചു. ആർടി ഓഫീസ്‌ അധികൃതരും എൻഫോഴ്‌സ്‌മെന്റും ചേർന്നാണ്‌ പരിശോധന നടത്തുന്നത്‌. രാത്രിയിലടക്കം നടത്തുന്ന പരിശോധന 16 വരെ തുടരും. അനാവശ്യമായി അലങ്കാര ലൈറ്റുകൾ പിടിപ്പിച്ചതിനാണ്‌ മിക്ക ടൂറിസ്റ്റ്‌ ബസുകൾക്കുമെതിരെ നടപടിയെടുത്തത്‌. പാട്ടിന്‌ ശബ്ദം കൂട്ടാനുള്ള സബ്‌വൂഫറുകൾ, പാട്ടിനനുസരിച്ച്‌ മിന്നുന്ന ലൈറ്റുകൾ, പുക വരുത്തുന്ന സംവിധാനം എന്നിവയെല്ലാം ടൂറിസ്റ്റ്‌ ബസുകളിൽ കണ്ടെത്തി. ഇവയെല്ലാം അഴിച്ചുമാറ്റി ആർടി ഓഫീസിലെത്തി കാണിച്ച ശേഷമേ വാഹനങ്ങൾക്ക്‌ ട്രിപ്പിന്‌ പോകാനാകൂ. എയർഹോണുകൾ, മൾട്ടി ടോൺ ഹോണുകൾ എന്നിവയും ഒഴിവാക്കണം. പിഴ അടയ്‌ക്കുന്നതുവരെ ബസുകളെ കരിമ്പട്ടികയിൽ പെടുത്തും.  രണ്ട്‌ ബസുകളിൽ സ്‌പീഡ്‌ ഗവർണർ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി. അകത്തും പുറത്തും അനാവശ്യ ലൈറ്റുകൾ ഘടിപ്പിച്ചതിനാണ്‌ മിക്ക സ്വകാര്യ ബസുകൾക്കുമെതിരെ നടപടിയെടുത്തത്‌. Read on deshabhimani.com

Related News