ജനകീയമായി നടപ്പാക്കണം

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ നിയമസഭാ മണ്ഡലതല അവലോകനയോഗത്തിൽ മന്ത്രി വി എൻ വാസവൻ സംസാരിക്കുന്നു


കോട്ടയം മാലിന്യമുക്തം നവകേരളം കാമ്പയിൻ  എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഏറ്റെടുത്ത് ജനകീയമായി നടപ്പാക്കണണമെന്ന് മന്ത്രി വി എൻ വാസവൻ. കാമ്പയിന്റെ നിയമസഭാ മണ്ഡലതല അവലോകന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വീടുകളിലേക്കും ഹരിത കർമസേനയുടെ പ്രവർത്തനം എത്തിക്കുകയാണ് ലക്ഷ്യം. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥാപനങ്ങളും സംഘടനകളും ഓഫീസുകളും ഇതിൽ പങ്കാളികളാകണം. മാലിന്യം വലിച്ചെറിഞ്ഞിരുന്ന പൊതുസ്ഥലങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങൾ  പിടിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.  കാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പരിശീലനം ആരംഭിച്ചു. ഒമ്പത്‌ മണ്ഡലങ്ങളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. പ്രവർത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം നിയമസഭ മണ്ഡലങ്ങൾ നവംബർ ഒന്നിനകവും കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാർ, പാലാ മണ്ഡലങ്ങൾ ജനുവരി ഒന്നിനകവും കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ മാർച്ച് 31നകവും സമ്പൂർണ മാലിന്യമുക്ത നിയമസഭ മണ്ഡലങ്ങളായി പ്രഖ്യാപിക്കാനാണ് പദ്ധതി ലക്ഷ്യം. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലയിലെ വകുപ്പു മേധാവികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. കലക്ടർ മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  സർക്കാർ ചീഫ് വിപ്പ് ഡോ. എൻ  ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കലക്ടർ വി വിഗ്‌നേശ്വരി, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർ  പങ്കെടുത്തു.  Read on deshabhimani.com

Related News