കാടറിഞ്ഞ്‌ സ്‌റ്റുഡന്റ്‌സ്‌ പൊലീസ്‌



  ചവറ  എസ്ബിവിഎസ് ഗവ. എച്ച്എസ്എസ് പന്മനമനയിൽ സ്കൂളിൽ എസ്‌പിസി കുട്ടികളുടെ ക്രിസ്‌മസ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ തെന്മലയിൽ വനംവകുപ്പിന്റെ പിന്തുണയോടെ ശെന്തുരുണി വനമേഖലയിൽ വനയാത്ര നടത്തി. ജംഗിൾ സഫാരിയും കുട്ടവഞ്ചി യാത്രയും നടത്തിയ ക്യാമ്പിന്റെ രണ്ടാം ദിവസം കരുനാഗപ്പള്ളി എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിഹാസ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. ക്രിസ്‌മസ് ആഘോഷത്തോടെ ക്യാമ്പ് സമാപിച്ചു. പ്രധാനാധ്യാപിക ഗംഗാദേവി, പിടിഎ പ്രസിഡന്റ്‌ അജി, എസ്എംസി ചെയർമാൻ മഞ്ചേഷ്, പിടിഎ വൈസ് പ്രസിഡന്റ്‌ ആനന്ദ് കുമാർ, അധ്യാപകരായ ഷൈൻകുമാർ, ജസീല മുഹമ്മദ്‌ ഷാഫി, ജാസ്മിൻ, ഡ്രിൽ ഇൻസ്‌ട്രക്ടർ സുജിൻ, എസ്‌പിസി ഗാർഡിയൻ പ്രസിഡന്റ്‌ സുമിന എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News