ഷോപ്സ് സംസ്ഥാന ജാഥയക്ക് പുനലൂരിൽ സ്വീകരണം നൽകി
പുനലൂർ കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന വാഹനപ്രചാരണ ജാഥയ്ക്ക് പുനലൂരിൽ സ്വീകരണം നൽകി. പുനലൂർ, അഞ്ചൽ, പത്തനാപുരം ഏരിയ കമ്മറ്റികൾ സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. ടൈറ്റസ് സെബാസ്റ്റ്യൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ പി സജി, കെ പി അനിൽകുമാർ, സുക്കാർണോ, സുമേഷ് എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എ രാജഗോപാൽ, ഏരിയ കമ്മറ്റി അംഗങ്ങളായ ആർ സുഗതൻ, ഡി ദിനേശൻ, എസ് എൻ രാജേഷ്, ലോക്കൽ സെക്രട്ടറിമാരായ ബാലചന്ദ്രൻപിള്ള, എസ് അൻവർ എന്നിവർ സ്വീകരണം നൽകി. യൂണിയൻ ജില്ലാ സെക്രട്ടറി എഴുകോൺ സന്തോഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി, ജിജി, പത്തനാപുരം ഏരിയ സെക്രട്ടറി രാധാകൃഷ്ണൻ, അഞ്ചൽ ഏരിയ സെക്രട്ടറി രാജേന്ദ്രൻപിള്ള, പ്രസിഡന്റ് അജാസ്, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ എസ് പ്രസാദ്, ടൈറ്റസ് ലൂക്കോസ്, ബി സുരേന്ദ്രൻനായർ, ഹാഷിം, ബിജു ശാമുവേൽ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com