എൽഡിഎഫ്‌ സർക്കാരിന്റേത്‌ വിപ്ലവകരമായ പ്രവർത്തനം: ജോസ്‌ കെ മാണി

കേരള കോൺഗ്രസ്‌ എം ജില്ലാ നേതൃ ക്യാമ്പ് ചെയർമാൻ ജോസ്‌ കെ മാണി ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം അടിസ്ഥാനവർഗത്തിനും കർഷകർക്കുമായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ സമൂഹത്തിലാകെ മാറ്റത്തിന്റെ കാഹളം മുഴക്കുകയാണെന്ന്‌ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി പറഞ്ഞു. കേരള കോൺഗ്രസ്‌ എം ജില്ലാ നേതൃക്യാമ്പ് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷനായി. തോമസ് ചാഴിക്കാടൻ എംപി സംസാരിച്ചു. സമാപന സമ്മേളനം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനംചെയ്തു. ജോബ് മൈക്കിൾ എംഎൽഎ, ചെറിയാൻ പോളച്ചിറക്കൽ, സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ഉഷാലയം ശിവരാജൻ, സജി ജോൺ കുറ്റിയിൽ, ജോൺ പി കരിക്കം, മുരുകദാസൻനായർ, മാത്യൂ സാം, ആദിക്കാട് മനോജ്, ഇഞ്ചക്കാട് രാജൻ, അനിൽ പട്ടാഴി, ചവറ ഷാ, എസ് എം ഷരീഫ്, എ ഇഖ്ബാൽകുട്ടി, അബ്ദുൽ സലാം അൽഹന, ആയൂർ ബിജു, അജികുമാർ, വാളത്തും​ഗൽ വിനോദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News