രോഗീപരിചരണ സുരക്ഷാ 
അവബോധ പ്രദർശനം നാളെ മുതൽ



കൊല്ലം  ജില്ലയിൽ ആദ്യമായി രോഗീപരിചരണ സുരക്ഷാ അവബോധ പ്രദർശനം ‘സുരക്ഷ–- 2023’ എൻ എസ് സഹകരണ ആശുപത്രിയിൽ. ആരോഗ്യ പരിചരണത്തിനൊപ്പം രോഗീസുരക്ഷയിലും കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ത്രിദിന സുരക്ഷാ അവബോധ പ്രദർശനം സംഘടിപ്പിക്കുന്നത്.  ബുധൻ മുതൽ ശനി വരെ ആശുപത്രി ക്യാമ്പസിൽ പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശനം. രോഗികൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന വഴികാട്ടിയാണ് പ്രദർശനം. രോഗീപരിചരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും അവയുടെ സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനങ്ങൾക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കേണ്ടിവരുന്നവർക്കും വിദ്യാർഥികൾക്കും പ്രയോജനകരമാകുന്ന വിധത്തിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. രോഗികൾക്ക് അണുബാധയിൽനിന്നു സംരക്ഷണം, സുരക്ഷിതമായി മരുന്നുകൾ കൈകാര്യം ചെയ്യൽ, സുരക്ഷിത കുടിവെള്ളം, സുരക്ഷിതമായി രോഗികളെ കൊണ്ടുപോകൽ, അഗ്നിസുരക്ഷ, ആശുപത്രിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ സുരക്ഷ, വൈദ്യുതി സുരക്ഷ, സുരക്ഷിതമായ രക്തദാനം, വീഴ്ച തടയൽ, റേഡിയേഷൻ സുരക്ഷ തുടങ്ങി വിവിധ മേഖലകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: 8848814871. Read on deshabhimani.com

Related News